ബച്ചന്റെ കൊച്ചുമകളുമായി പ്രണയത്തിലാണെന്ന അഭ്യൂഹത്തില്‍ നടന്റെ പ്രതികരണം.

അമിതാഭ് ബച്ചന്റെ കൊച്ചുമകളാണ് നവ്യ നവേലി. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പരിചിതയാണ് ബച്ചന്റെ കുടുംബാംഗമെന്ന നിലയില്‍ നവ്യ നവേലി. നവ്യാ നവേലിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നവ്യാ നവേലിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മീസാൻ.

ഒരാളുമായും താൻ റിലേഷൻഷിപ്പില്‍ അല്ലെന്നാണ് മീസാൻ പറയുന്നത്. ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ കാരണം ബച്ചൻ കുടുംബത്തെ സന്ദര്‍ശിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്നുവെന്നും ഒരു അഭിമുഖത്തില്‍ മീസാൻ പറയുന്നു. ഞാൻ റിലേഷൻഷിപ്പിലാണ് എന്ന വാര്‍ത്ത തെറ്റാണ് എന്ന് മീസാൻ പറയുന്നു. ഇതുവരെ താൻ സിംഗിള്‍ ആണെന്നും ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മീസാൻ പറഞ്ഞു.

സഞ്‍ജയ് ലീല ബൻസാലിയുടെ മലാല്‍ എന്ന സിനിമയിലൂടെയാണ് മീസാൻ വെള്ളിത്തിരയിലെത്തിയത്.

ഹംഗാമ 2വാണ് മീസാൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.