Asianet News MalayalamAsianet News Malayalam

'സല്‍മാന് നേരെ അന്നുണ്ടായ ആ ആക്രമണം ഗൌരവമുള്ളത്', ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍

സല്‍മാന് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് ബോഡിഗാര്‍ഡും.

It more serious Bodyguard about firing incident outside Salman Khan house hrk
Author
First Published Sep 5, 2024, 3:11 PM IST | Last Updated Sep 5, 2024, 3:11 PM IST

സല്‍മാന് നേരെ അടുത്തിടെയുണ്ടായ വെടിവയ്‍പ് ആക്രമണം ആരാധകരെയും ഞെട്ടിച്ചിരുന്നു. നേരത്തെയും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഇത് സീരിയസായിരുന്നു എന്ന് സല്‍മാന്റെ ബോഡിഗാര്‍ഡ് പറഞ്ഞതും ചര്‍ച്ചയാകുകയാണ്. മുന്നറിയിപ്പില്ലാതെയാണ് അന്ന് വീടിന് നേരെ ആക്രണം ഉണ്ടായത് എന്ന് ബോഡിഗാര്‍ഡ് ഷേറ പറയുകയും ചെയ്യുന്നു. അത് എപ്പോഴും ഞങ്ങളെ ശ്രദ്ധയോടെ തുടരാൻ സജ്ജമാക്കി എന്നും ഷേറ വ്യക്തമാക്കി. 

ഏപ്രില്‍ 14നാണ് സല്‍മാൻ ഖാന് എതിരെ ആക്രമണമുണ്ടായത്. അന്നത്തെ സംഭവത്തില്‍ പൊലീസിന്റെ അറസ്റ്റിലായിരിക്കുന്നത് അഞ്ചു പേരാണ്. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‍ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Red More: വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios