Asianet News MalayalamAsianet News Malayalam

നടി രശ്‌മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

കന്നഡ സിനിമയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്‌മിക മന്ദാന. മലയാളത്തിൽ ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു. 

it raid on rashmika mandannas house in karnataka
Author
Karnataka, First Published Jan 16, 2020, 11:44 AM IST

ബെംഗളൂരു: തെലുഗ്, കന്നഡ നടി രശ്‌മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കുടക് വിരാജ്പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കന്നഡ സിനിമയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്‌മിക മന്ദാന. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് രശ്മിക മന്ദാന. മലയാളത്തിൽ ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു.  ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 

അതിനിടെ, സിനിമയിൽ അവസരങ്ങൾ കൂടിയപ്പോൾ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് നടി പിന്മാറിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കന്നഡയിലെ സൂപ്പര്‍ യുവതാരം രക്ഷിത് ഷെട്ടിയുമായി ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

 

Follow Us:
Download App:
  • android
  • ios