ഹിന്ദി സിനിമ ലോകത്തെ ശ്രദ്ധേയയായ നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ശ്രീലങ്കയില്‍ നിന്ന് എത്തി ഹിന്ദി സിനിമ ലോകത്ത് സ്വന്തമായ സ്ഥാനം നേടിയ നടി. ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജാക്വിലിൻ ഫെര്‍ണാണ്ടസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയര്‍ ചെയ്‍തിരിക്കുന്നത്. ക്യൂട്ടെന്നാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്.

വളരെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്. ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോകള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. വളരെ ക്യൂട്ടാണ് കുട്ടി ജാക്വിലിൻ ഫെര്‍ണാണ്ടസ് എന്ന് സഹ താരങ്ങള്‍ പറയുന്നു. ശ്രീലങ്കക്കാരിയായ ജാക്വിലിൻ ഫെര്‍ണാണ്ടസ് ഇന്ന് ഇന്ത്യയിലെ ശ്രദ്ധേയായ നടിയാണ്. ജാക്വിലിൻ ഫെര്‍ണാണ്ടസ് ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രീതി സിന്റ അടക്കമുള്ള നടിമാരാണ് ജാക്വിലിന്റെ കുട്ടിക്കാലത്തെ ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ അലാദിൻ എന്ന ചിത്രത്തിലൂടെ 2009ലാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.

ജാക്വിലിൻ ഫെര്‍ണ്ടാസിന്റെ വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.