ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ആരാധകരോട് ജാക്വിലിൻ ഫെര്‍ണാണ്ടസ് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രശസ്‍തയായതു കൊണ്ട് നേരിടുന്ന ഒരു പ്രശ്‍നത്തെ കുറിച്ചു തുറന്നുപറയുകയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്.

ഏതെങ്കിലും തരത്തിലുള്ള വിജയം നേടിയ ആരുടെയും മറ്റൊരു വശം കാണാൻ ആള്‍ക്കാര്‍ തയ്യാറല്ല. ഞാൻ സന്തോഷത്തില്‍ അല്ലെങ്കിലും മുഖത്ത് ചിരിവരുത്തി നില്‍ക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരമായ കാര്യം. എപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കാൻ പറ്റില്ല. കാരണം നമ്മളെല്ലാം മനുഷ്യരാണ്. പല മാനസികാവസ്ഥയിലൂടെ നമ്മള്‍ കടന്നുപോകുന്നത്. ഉയർച്ച താഴ്ചകളിലൂടെയും നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോകുന്നു. ചിലപ്പോഴൊക്കെ ആ വികാരങ്ങളെ മറികടക്കാൻ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. പക്ഷേ ആള്‍ക്കാര്‍ അത് മനസ്സിലാക്കില്ല, പെട്ടെന്ന് ഒരാളെക്കുറിച്ച് വിധികല്‍പ്പിക്കുകയാണ് ചെയ്യുക. അതാണ് എന്നെ വിഷമിക്കുന്നത്- ജാക്വിലിൻ ഫെര്‍ണാണ്ടസ് പറയുന്നു.