ലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് നാളെ എഴുപതാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. കൂടാതെ ഈ വർഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാർ അറിയിച്ചു. 

അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്ക് യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. ആരൊക്കെ വന്നാലും പോയാലും പകരം വയ്ക്കാനില്ലാത്ത വിസ്മയ നടൻ ജഗതി ശ്രീകുമാറിൻ്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

2012ൽ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം.