ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്
ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിർവഹിക്കുന്ന 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'(Jaladhara Pumpset Since 1962 ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്. ഇവരുടെ പ്രഥമ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.
സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് - ദിലീപ് നാഥ്, ഗാനരചന - മനു മഞ്ജിത്ത്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം - അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി - വിപിൻ നായർ, സ്റ്റിൽ - നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ - ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - ട്വന്റി ഫോൺ എഎം.
'നമ്മളെ അത്ഭുതപ്പെടുത്തുന്ന ചെറിയ വലിയ മനുഷ്യൻ'; ഇന്ദ്രൻസിനെ പ്രശംസിച്ച് സീമ ജി നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്നതിനിടെ ഇന്ദ്രൻസിനെ(Indrans) പ്രശംസിച്ച് നടി സീമാ ജി നായർ(Seema G Nair). ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന "ചെറിയ വലിയ മനുഷ്യൻ " ആണ് ഇന്ദ്രൻസ് എന്ന് സീമ കുറിക്കുന്നു.
സീമ ജി നായരുടെ വാക്കുകൾ
ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്ന ഇന്ദ്രൻസേട്ടൻ ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന "ചെറിയ വലിയ മനുഷ്യൻ "..ആദ്യത്തേ ചിത്രം മുതൽ ഇപ്പോൾ "ഉടൽ "വരെ എത്തി നിൽക്കുന്ന ഒരു അത്ഭുതപ്രതിഭയെ ഞങ്ങളെല്ലാവരും നോക്കി കാണുന്നു ..ഇന്നലെ എന്തെക്കെയൊ പ്രതീക്ഷിച്ചു ...ഹോം എന്ന സിനിമയിലെ അവിസ്മരണീയമായ പ്രകടനം.
കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. പിന്നാലെ വിമർശനങ്ങളും ഉയർന്നു.
ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. ഇതിന്റെ ഭാഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു.
Kerala State Film Award : 'ഹോമി'ൽ പുകഞ്ഞ് മലയാള സിനിമ, ഇടപെട്ട് കോൺഗ്രസ്; അവാർഡ് വിവാദം മുറുകുന്നു
ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
