പ്രണയം എന്തെന്ന് പറയുകയാണ് ജാൻവി കപൂര്‍.

കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലുള്ളയാള്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രണയം എന്താണ് എന്നതിനെ കുറിച്ച് ജാൻവി കപൂര്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചകള്‍. എന്താണ് എന്ന് വിവരിക്കാൻ പറ്റില്ലെങ്കിലും അത് മഹത്തരമാണ് എന്നുതന്നെയാണ് ജാൻവി പറയുന്നത്.

വാക്കുകളില്‍ നിര്‍വചിക്കാൻ പറ്റാത്ത ഒരേയൊരു കാര്യമായിരിക്കും പ്രണയം. എനിക്ക് അത് എന്തെന്ന് പറയാൻ കഴിയില്ല. പക്ഷേ അതൊരു അനുഭവമാണ്. നമ്മളെക്കാള്‍ ഒക്കെ വലിയ ഒരു കാര്യം. ഞാൻ ഒരിക്കല്‍ വായിച്ച ഒരു വാചകമാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം കുറച്ചുകൂടി സ്നേഹിക്കപ്പെടാനുള്ള ഒരു മാർഗമാണ് എന്നത്. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെയാണോ ചെയ്യുന്നത് അതെല്ലാം സ്‍നേഹത്തിനു വേണ്ടിയാണ്. അതുകൊണ്ട് ആള്‍ക്കാരുടെ സ്‍നേഹം കിട്ടാൻ വേണ്ടി നമ്മുടെ പ്രവൃത്തികള്‍ തുടരുന്നു- ജാൻവി കപൂര്‍ പറയുന്നു.