Asianet News MalayalamAsianet News Malayalam

ചിത്രത്തിന്റെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; പരാതിയുമായി 'ജയ ജയ ജയ ജയ ഹേ' ടീം

അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.

jaya jaya jaya jaya hey team complained to police about the scenes of the film on social media
Author
First Published Nov 11, 2022, 10:04 PM IST

കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന 'ജയ ജയ ജയ ജയ ഹേ ' സിനിമ നിർമാതാക്കൾ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു. 

ഒക്ടോബർ 28നാണ് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ഹേ' തിയറ്ററുകൾ എത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വൈശാഖ്, അടുത്ത സിനിമയോ എന്ന് കമന്റുകൾ

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന   വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.  ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. 

Follow Us:
Download App:
  • android
  • ios