Asianet News MalayalamAsianet News Malayalam

ആറാം തവണ സന്നിധാനത്ത്; നാലാം തവണ മകരവിളക്ക്: അനുഭവം പങ്കുവച്ച് ജയംരവി

 നടന്‍ ജയറാമിനൊപ്പം കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ ജയം രവി മകരവിളക്ക് കാണുവാന്‍ കാത്തുനില്‍ക്കുകയായിരുന്നു. 

jayam ravi share experience in his sabarimala pilgrimage
Author
First Published Jan 14, 2023, 7:19 PM IST

സന്നിധാനം: ശബരിമലയില്‍  മകരവിളിക്കിന് സാക്ഷിയായി നടന്‍ ജയം രവി. ആറാം തവണയാണ് ജയം രവി ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ തന്നെ നാലാം തവണയാണ് ജയം രവി മകരവിളക്കിന് സാക്ഷിയായി എത്തുന്നത്. നടന്‍ ജയറാമിനൊപ്പം കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ ജയം രവി മകരവിളക്ക് കാണുവാന്‍ കാത്തുനില്‍ക്കുകയായിരുന്നു. 

സമാധാനവും, ശക്തിയും ലഭിക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ എത്തുന്നത്. ഇവിടെ എത്തുമ്പോള്‍ ഒരു ആത്മീയ ജ്ഞാനം ലഭിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും തുടര്‍ന്ന് വരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ സൌകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് ആകുന്നതെല്ലാം ചെയ്യുന്നുണ്ട്. 

സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് താന്‍ വന്നത്. അതാണ് ആചാരം, അത് പിന്തുടരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതാണ്. ശേഷിയുള്ള കാലത്തോളം വെറും കാലില്‍ തന്നെ നടന്ന് എത്തണം എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് - ജയം രവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശിച്ചത്. 

സന്നിധാനത്ത് സൌകര്യങ്ങൾ കുറവ്, സർക്കാർ ഇടപെടണം; റോപ് വേ ആവശ്യമെന്നും തന്ത്രി കണ്ഠരര് രാജീവര്
 

Follow Us:
Download App:
  • android
  • ios