കഴിഞ്ഞ വര്‍ഷമാണ് തന്‍റെ നവരസ സിരീസിലെ എട്ടാമത്തെ ചിത്രമായി ജയരാജ് ഹാസ്യം ഒരുക്കിയത്

റഷ്യയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ജയരാജ് സംവിധാനം ചെയ്‍ത 'ഹാസ്യ'ത്തിന് പുരസ്‍കാരം. ചെബോക്സരി ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‍കാരമാണ് ഹാസ്യം നേടിയത്. ജയരാജ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥാരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് തന്‍റെ നവരസ സിരീസിലെ എട്ടാമത്തെ ചിത്രമായി ജയരാജ് ഹാസ്യം ഒരുക്കിയത്. ഹരിശ്രീ അശോകന്‍ നായകനാവുന്ന ചിത്രം നേരത്തെ പല ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ബ്ലാക്ക് ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം. 

എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിൻ മണ്ണൂർ. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാൽ.