മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങളാല്‍ മലയാളികളെ അമ്പരപ്പിച്ച നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കലാകാരൻ വരച്ച ചിത്രം. ജയസൂര്യ തന്നെ ആ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഷിജോ ജോണ്‍സണ്‍ എന്ന കലാകാരനാണ് ജയസൂര്യയുടെ ചിത്രം വരച്ചത്. 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ടാണ് ജയസൂര്യയുടെ ചിത്രം തീര്‍ത്തത്. ഒട്ടനവധി ആരാധകരാണ് അഭിനന്ദിച്ച് കമന്റുകളുമായി രംഗത്ത് എത്തുന്നത്. 34 മണിക്കൂര്‍ ഞാൻ മനസ്സിലുണ്ടായി. അത് വിലമതിക്കാനാകാത്തതാണ്. ഉടൻ തന്നെ കാണാം സഹോദര എന്നും ജയസൂര്യ എഴുതിയിരിക്കുന്നു.