ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ജോണ്‍ ലൂതര്‍. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്. വസ്‍ത്രലങ്കാരം സരിത ജയസൂര്യ.

View post on Instagram

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മ്മിക്കുന്നു. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. 

കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്സ് പ്രഭു. സംഗീതം ഷാന്‍ റഹ്‍മാൻ. പരസ്യകല ആനന്ദ് രാജേന്ദ്രന്‍. വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. രഞ്‍ജിത് ശങ്കറിന്റെ സംവിധാനത്തിലുള്ള സണ്ണിയാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. പ്രജേഷ് സെന്നിന്‍റെ 'മേരി ആവാസ് സുനോ', നാദിര്‍ഷയുടെ 'ഈശോ', റോജിന്‍ തോമസിന്‍റെ 'കത്തനാര്‍' തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ജയസൂര്യ നായകനാകുന്നത്.