മകള്‍ വരച്ച ഫോട്ടോ പങ്കുവച്ച് ജയസൂര്യ.

മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത്, വേറിട്ട അഭിനയരീതികളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ താരമാണ് ജയസൂര്യ. സിനിമ വിശേഷങ്ങള്‍ക്കു പുറമേ കുടുംബ വിശേഷവും ജയസൂര്യ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മകള്‍ വരച്ച ഒരു ചിത്രമാണ് ജയസൂര്യ ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകള്‍ വേദ ജയസൂര്യയെ വരച്ചതിന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതാണോടീ ഞാൻ എന്നും ജയസൂര്യ എഴുതിയിട്ടുണ്ട്. ജയസൂര്യക്ക് അദ്വൈത് എന്ന മകനുമുണ്ട്.