'സ്വവര്‍ഗാനുരാഗത്തിന്റെ മലയാളി ഭാവം', ഹ്രസ്വ ചിത്രം 'വെളിപാട്' കേരള സര്‍വകലാശാലയില്‍ പ്രദര്‍ശനത്തിന്
അക്വാട്ടിക് ബയോളജി സെമിനാര്‍ ഹാളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക.
സ്വവര്‍ഗാനുരാഗം പ്രമേയമായി അടുത്തിടെ കാതല്‍ സിനിമയടക്കം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുഖ്യധാരാഖ്യാനങ്ങള്‍ക്ക് ബദലായി ഒരു ഹ്രസ്വ ചിത്രവും സമാന പ്രമേയത്തെ ഗൗരവതരമായി അടയാളപ്പെടുത്തുകയാണ്. വെളിപാട് എന്ന പേരിലിറക്കിയ ഹ്രസ്വ ചിത്രമാണ് അങ്ങനെ ചര്‍ച്ചകളില്‍ നിറയുന്നത്. ജിജോ ജെസ്സി കുര്യാക്കോസിന്റെ ഹ്രസ്വ ചിത്രമായ വെളിപാട് കേരള സര്‍വകലാശാലയിലും പ്രദര്‍ശിപ്പിക്കുന്നു.
സൈക്കോളജി, ജേര്‍ണലിസം, എജുക്കേഷൻ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം കമ്പ്യൂട്ടേഷണല്‍ ബയോളജിയും ബയോ ഇൻഫോര്‍മാറ്റിക്സും ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ സംഘാടനത്തില്‍ പങ്കാളിയാകുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11നാണ് ചിത്രത്തി്നറെ പ്രദര്‍ശനം നടക്കുക. അക്വാട്ടിക് ബയോളജി സെമിനാര്‍ ഹാളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സംവിധായകൻ ജിജോ ജെസ്സി കുര്യാക്കോസാണ് കഥയും ഗാനങ്ങളും എഴുതിയിരിക്കുന്നത്.
ക്രിസ്‍ത്യൻ പുരോഹിതനാകാൻ തയ്യാറെടുക്കുന്ന ഡീക്കണ്‍ ജോണിയാണ് വെളിപാടിലെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. വിവാഹ നിശ്ചയമാകുന്നതോടെ ആന്തരിക സംഘര്‍ങ്ങള്‍ ജോണിയുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. തീക്ഷ്‍ണമായ മനോവിചാരങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ജോണി ഉള്‍ക്കൊള്ളുന്ന യാഥാര്‍ഥ്യങ്ങളും സുന്ദര സ്‍മരണകളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സ്വവർഗാനുരാഗത്തിന്റെ മലയാളിഭാവത്തെ ക്രിസ്ത്യൻ പശ്ചാലത്തലത്തിലും ചിത്രം പരിശോധിക്കുന്നു. സ്വവർഗലൈംഗികതയുടെ സൂക്ഷ്‍മ ഭാവങ്ങളും വരച്ചു കാട്ടുന്നു. ക്വിയർ ജീവിതങ്ങളുടെ മുഖ്യധാരാഖ്യാനങ്ങൾക്ക് ബദലായി ചിത്രം അനുരാഗ ആത്മബന്ധങ്ങളുടെ ബഹുസ്വരതയും പരിശോധിക്കുന്നു, ആത്മകഥയുടേയും കാല്‍പനികതയുടെയും അംശങ്ങളുള്ള വെളിപാട് ദി റെവെലേഷൻ' അനുരാഗത്തിന്റേയും ആശ്രയത്തിന്റെയും അടരുകളനവധിയുള്ള ചിത്രം ആകുന്നു.
ആദര്‍ശ് എസ് നാഥാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലൈറ്റിംഗ് അരുണും ശ്രീക്കുട്ടനും അസോസിയേറ്റ് ഡയറക്ടര്‍ വൃന്ദ ബീയും കോസ്റ്റ്യൂം ശ്രീക്കുമാണ്. ഛായാഗ്രാഹണം തായ് പ്രശാന്താണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ആദര്‍ശ് മോഹൻദാസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ സിങ്ക് സൗണ്ട് ഷിജു പീറ്ററാണ്.
Read More: അത്ഭുതം കാട്ടി ദേവദൂതൻ, കോടികളുടെ കളക്ഷൻ, ഇനി ആ രാജ്യങ്ങളിലേക്ക് എത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക