ജിസം 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അരുണോദയ് സിംഗ് വിവാഹമോചിതനാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ അരുണോദയ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാനഡക്കാരിയായ ലീ എല്‍ട്ടണെയാണ്, ഏറെക്കാലമായുള്ള പ്രണയത്തിനു ശേഷം അരുണോദയ് സിംഗ് വിവാഹം കഴിച്ചത്.

വൈകാരികമായ ഒരു കുറിപ്പിലാണ് തന്റെ വിവാഹമോചനക്കാര്യം അരുണോദയ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചുനാളായി ഞാൻ ഒന്നും എഴുതുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാത്തത്. അതിന് ഒരു കാരണമുണ്ട്. ദു:ഖകരമായ ഒന്ന്. എന്റെ വിവാഹജീവിതം അവസാനിക്കുന്നു. ഞങ്ങള്‍ വലിയ സ്‍നേഹത്തിലായിരുന്നു. പക്ഷേ യാഥാര്‍ഥ്യത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. കൌണ്‍സലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നടത്തിയിട്ടും അടിസ്ഥാനപരമായി ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല- അരുണോദയ് സിംഗ് പറയുന്നു. യെ സാലി സിന്ദഗി, ഐഷ എന്ന ചിത്രങ്ങളിലും അഭിനയിച്ച താരമാണ് അരുണോദയ് സിംഗ്.