ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിർമ്മാണം

മാത്യു തോമസ് (Mathew Thomas), നസ്‍ലന്‍ (Naslen), നിഖില വിമൽ (Nikhila Vimal) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'ജോ ആന്‍ഡ് ജോ'യുടെ ഫസ്റ്റ് ലുക്ക് (Jo And Jo First Look) പുറത്തെത്തി. ചെറുപ്രായത്തില്‍ വിവാഹിതനാവുന്ന മാത്യുവിന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം പുരോഗമിക്കുന്നത്. ജോണി ആന്‍റണിയും സ്‍മിനു സിജോയ് എന്നിവരാണ് മാത്യുവിന്‍റെ മാതാപിതാക്കളായി സ്ക്രീനില്‍ എത്തുന്നത്. 

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിർമ്മാണം. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കല നിമേഷ് താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈൻ സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, വാർത്താ പ്രചരണം എ എസ് ദിനേശ്. കൂത്താട്ടുകുളമായിരുന്നു പ്രധാന ലൊക്കേഷന്‍.