റിതേഷ് ദേശ്‍മുഖും പ്രധാന വേഷത്തിലെത്തുന്നു.
ജോണ്‍ എബ്രഹാം നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. '100 പേര്‍സെന്റ്' എന്നാണ് ജോണ്‍ എബ്രഹാം ചിത്രത്തിന്റെ പേര്. റിതേഷ് ദേശ്‍മുഖും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. നോറ ഫതേഹി, ഷെഹനാസ് ഗില്‍ എ്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.
ഇന്ത്യൻ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടാണ് '100 പേര്‍സെന്റ്' ഒരുങ്ങുക. അടുത്ത വര്‍ഷമാണ് ചിത്രം ചിത്രീകരണം തുടങ്ങുക. 2023 ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തും. സാജിദ് ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഏക് വില്ലൻ റിട്ടേണ്‍സ്' ആണ്. അര്‍ജുൻ കപൂറും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. മൊഹിത് സുരി ആണ് ചിത്രം സംവിധാനം നിര്‍വഹിച്ചത്. ദിഷ പതാണിയും താര സുതാരിയയുമാണ് നായികമാര്‍.
ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വികാസ് ശിവരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്.
'പത്താൻ' എന്ന ചിത്രമാണ് ഇനി ജോണ്‍ എബ്രഹാം അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. സിദ്ധാര്‍ഥ് ആനന്ദ് ആണ് 'പത്താന്റെ' സംവിധായകൻ. ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി അടുത്തിടെ പുറത്തുവിട്ടിരിരുന്നു.
'പത്താ'ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.
Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ
