ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്നു. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള രണ്ട് വ്യക്തികളുടെ ജീവിതത്തിലെ സംഘർഷങ്ങൾ പറയുന്ന ഈ ചിത്രം ഒരു ഇമോഷണൽ ഡ്രാമയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. വിവിധ ഭാവങ്ങളിലുള്ള ബിജു മേനോനെയും ജോജു ജോർജിനെയും പോസ്റ്ററിൽ കാണാം. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളൻ നിർമ്മിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്‍തിരുന്നു ഡിനു തോമസ്.

View post on Instagram

സംഗീതം -വിഷ്‍ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത് ' ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് 'പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ ജി നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആര്‍ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വരവ് എന്നൊരു ചിത്രം ജോജുവിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്