Asianet News MalayalamAsianet News Malayalam

Joju george| ജോജുവിന്റെ കാര്‍ ആക്രമിച്ച സംഭവം: പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
 

Joju george Car attacked: accused may surrender today
Author
Kochi, First Published Nov 8, 2021, 7:01 AM IST

കൊച്ചി: നടന്‍ ജോജുവിന്റെ (joju george) കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് (Police) പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ (Congress leaders) ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ (DCC)  പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ (Hibi eden) ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമോരുക്കിയായിരിക്കും സമരം നടത്തുക.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കാര്‍ ആക്രമിച്ച കേസില്‍ ഇതുവരെ രണ്ടുുപേര്‍ അറസ്റ്റിലായി. പ്രശ്‌നം ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോജു അസഭ്യം പറഞ്ഞെന്നുംവനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios