ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ മാറ്റാന്‍ കാരണമെന്നാണ് ജോജു പറയുന്നത്.`

തൃശ്ശൂര്‍:നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ ഛായഗ്രാഹകന്‍ വേണുവിനെ മാറ്റി. തൃശ്ശൂരില്‍ ഒരു മാസമായി നടക്കുന്ന ഷൂട്ടിംഗിന് ശേഷമാണ് വേണുവിനെ മാറ്റി ഇരട്ട എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ വിജയിയെ ക്യാമറമാനാക്കിയത്.

ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ മാറ്റാന്‍ കാരണമെന്നാണ് ജോജു പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജോജുവുമായി വേണു തൃശ്ശൂര്‍ പൊലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ കനത്ത വഴക്ക് ഉണ്ടാകുകയും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. 

തുടര്‍ന്നാണ് വേണുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ജോജു തീരുമാനിച്ചത്. തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി പ്രശ്‌നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജു പറയുന്നത്. അതേ സമയം വേണുവിന്‍റെയും സഹായികളുടെയും മുഴുവന്‍ പ്രതിഫലം നല്‍കിയെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ വിഭാഗം പറയുന്നത്. 

അതേ സമയം തൃശ്ശൂരില്‍ ഹോട്ടലില്‍ താമസിക്കുന്ന തന്നെ ചില ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി വേണു പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിലാണ് വേണു പരാതി നല്‍കിയത്. തൃശ്ശൂര്‍ വിട്ടില്ലെങ്കില്‍ വിവരം അറിയുമെന്നാണ് ഭീഷണി വന്നതെന്നാണ് വേണു പരാതിയില്‍ പറയുന്നത്. പൊലീസ് ഫോണ്‍ കോളുകള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. 

ഒക്ടോബര്‍ 25നാണ് പണിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകർക്കും കുറച്ചൊന്നുമല്ല. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. 

ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു; കാരണം 'തിരിച്ചുവരവ്'

ബോക്സോഫീസില്‍ സല്ലു ഭായിയുടെ തേരോട്ടമോ?: ആറ് ദിനത്തില്‍ നേടിയ കളക്ഷന്‍ വിവരം.!

Asianet News Online