ജോജു ജോര്‍ജ്ജാണ് സംവിധാനം നിര്‍വഹിക്കുന്നത്.
2018 , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. "പരിപാടി" എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടൻ ജോജു ജോർജ് ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ കാൻവാസിൽ ആണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ചിത്രത്തിൻ്റെ ആക്ടർസ് ഗ്രൂമിങ് പ്രോഗ്രാമും കഴിഞ്ഞ 3 മാസമായി നടക്കുകയായിരുന്നു.
2024 ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ "പണി" ഗംഭീര ബോക്‌സോഫീസ് കലക്ഷൻ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയിൽ 'പരിപാടി' വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കും. ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനം ഒരുക്കുന്നു എന്നതും "പരിപാടി"യുടെ ഹൈലൈറ്റ് ആണ്.
സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് "പരിപാടി". നൂറ് കോടി ക്ലബിൽ ഇടം പിടിച്ച 2018 , ആട് 3 , 50 കോടി ക്ലബിൽ ഇടം പിടിച്ച രേഖാചിത്രം, മാളികപ്പുറം എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി തങ്ങളുടെ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വളരെ വലുതാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുക.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : മെൽവി ജെ, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ : ഷെല്ലി ശ്രീസ്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
