ജോജു ജോര്‍ജും ഐശ്വര്യ രാജേഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഒരേസമയം പുലിയും പൂമ്പാറ്റയുമായി ഒരാള്‍. അങ്ങനെ ഒരു വിശേഷണവുമായി എത്തുന്ന ചിത്രമാണ് 'പുലിമട'. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകൻ. എ കെ സാജന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
'പുലിമട' എന്ന ചിത്രത്തിന്റെ ടീസറില്‍ പറയാൻ ബാക്കിവെച്ചതിന്റെ ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ജോജുവിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന 'പുലിമട'യില്‍ ഐശ്വര്യ രാജേഷാണ് നായിക. വേണുവാണ് 'പുലിമട'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇഷാൻ ദേവിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയായി ലിജോമോളുമുണ്ട്.
ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വയനാടായിരുന്നു. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്‍ജറ്റ് ചിത്രമാണ് 'പുലിമട'.പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ.
ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോൺസ്റ്റബിളായ 'വിൻസന്റ് സ്‌കറി'യയുടെ (ജോജു ജോർജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് 'പുലിമട'യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ചിത്രത്തിലൂടെ സംവിധായകൻ ശരിക്കും ഒരു 'പുലിമട'യിലൂടെ തന്നെയാവും പ്രേക്ഷകരെ കൊണ്ടുപോവുക. ആർട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്‍മാൻ, സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് അനൂപ് ചാക്കോ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഓൾഡ്‍മങ്ക്സ്, മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. വിതരണം ആൻ മെഗാ മീഡിയ.
