മലയാളത്തില്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ ജോജുവിന് അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ചിത്രം 100 ദിവസത്തിലധികം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുകയാണ്.

ആര്‍ കെ സുരേഷ് ആണ് തമിഴില്‍ നായകനായി എത്തുക. നവംബറില്‍ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷമായിരിക്കും റിലീസ്. പത്മകുമാര്‍ തന്നെയാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ജോസഫിലെ അഭിനയത്തിന് സംസ്ഥാനതലത്തില്‍ ജോജുവിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.