ജനനായകൻ ചോർന്നത് വിജയിയുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്.
മലയാളികൾ അടക്കം തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് വിജയ് ചിത്രം ജനനായകൻ. എന്നാൽ ഏവരേയും നിരാശരാക്കിയായിരുന്നു സെൻസെൻ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ വിവാദങ്ങളുടേയും നിയമ പോരാട്ടങ്ങളുടേയും നാളുകൾ. ഇതിനിടെയാണ് വലിയ തിരിച്ചടി ജനനായകൻ ലഭിച്ചത്. ചിത്രം ഇന്റർനെറ്റിൽ ചോർന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രധാന ഭാഗങ്ങൾ അടക്കം വന്നു കഴിഞ്ഞു. ഇതിനെതിരെ നിർമാതാക്കൾ നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. സിനിമ ചോർന്നതിൽ തമിഴ് സിനിമയിൽ പ്രതിഷേധവും ശക്തമാകുകയാണ്.
തതവസരത്തിൽ വിജയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകനായ വലൈപേച്ചു ജെ ബിസ്മി. ജനനായകന്റെ നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അത് നികത്താൻ വിജയ് ബാധ്യസ്ഥനാണെന്നും ഇദ്ദേഹം പറയുന്നു. 500 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നതെന്നും ബിസ്മി കൂട്ടിച്ചേർത്തു.
"ജനനായകൻ ചോര്‍ന്നതില്‍ നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് അത് വിവരിക്കുക എന്നത് അല്പം കഷ്ടമാണ്. തെരുവിലാണ്. വിജയ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ജനനായകന്‍ ആണ് തന്‍റെ അവാസ ചിത്രമെന്ന പ്രസ്താവന തിരിച്ചെടുത്തിട്ട് കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പുതിയൊരു സിനിമ ചെയ്യണം. കുറഞ്ഞ ശമ്പളം വാങ്ങിക്കണം. അതാണ് ന്യായം. ഇല്ലെങ്കില്‍ അന്യായെ ആയിപ്പോകും. തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകം. നിങ്ങളെ വിശ്വസിച്ച് 500 കോടി മുടക്കിയ നിര്‍മാതാവിനെ ആദ്യം രക്ഷിക്കൂ", എന്നാണ് വലൈപേച്ചു ജെ ബിസ്മി പറഞ്ഞത്.
അതേസമയം, ജനനായകൻ ചോർന്നത് വിജയിയുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്. ഇലക്ഷന് മുന്നോടിയായി സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ അത് വിജയ്ക്ക് വോട്ടായി മാറുമായിരുന്നുവെന്നും അതാണ് റിലീസ് വൈകിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. വേറെ വഴിയില്ലാതെ വിജയ് തന്നെ ചോർത്തുകയായിരുന്നുവെന്നാണ് ആരോപണം. സിനിമ ചോർന്നതിൽ വിജയിയോട് സഹതാപം ഉണ്ടാകുമെന്നും അത് വോട്ടായി മാറുമെന്നും ഒരു വിഭാഗവും പറയുന്നുണ്ട്.



