ധ്യാന്‍ ശ്രീനിവാസനപ്പം ഇന്ദ്രൻസും അപർണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആയിരിക്കും. ഇപ്പോഴിതാ അതിലൊരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ജോയ് ഫുള്‍ എന്‍ജോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ച് നടന്നു. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. 

ധ്യാന്‍ ശ്രീനിവാസനപ്പം ഇന്ദ്രൻസും അപർണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം, സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, മേക്കപ്പ് രാജീവ് അങ്കമാലി, സഹ നിർമ്മാണം നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരത് കെ എസ്, അനൂപ് ഇ, എഡിറ്റിംഗ് രാകേഷ് അശോക, സംഗീതം ഗിരീശൻ എ സി, കലാസംവിധാനം മുരളി ബേപ്പൂർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി. ജനുവരി ഇരുപതിന് കോഴിക്കോട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'നന്‍പകല്‍' മാത്രമല്ല; ലിജോയുമായി ആലോചിച്ച സിനിമകളെക്കുറിച്ച് മമ്മൂട്ടി

അഞ്ച് ചിത്രങ്ങളാണ് ധ്യാനിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്. നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്‍ത ഉടല്‍ ആയിരുന്നു അക്കൂട്ടത്തില്‍ ശ്രദ്ധേയം. ധ്യാനിനൊപ്പം ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.