ജോൺ എബ്രഹാം സംവിധാനം ചെയ്ത ക്ലാസിക് മലയാളചിത്രം 'അമ്മ അറിയാൻ' കാൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നു
ലോകപ്രശസ്തമായ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങി മലയാളത്തിന്‍റെ ക്ലാസിക് ചലച്ചിത്രം അമ്മ അറിയാന്‍. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കാന്‍സ് ക്ലാസിക് വിഭാഗത്തില്‍ ഇന്ന് വൈകിട്ട് ആറരയ്ക്കാണ് പ്രദര്‍ശിപ്പിക്കുക. ഇത്തവണ ഇന്ത്യയിൽ നിന്ന് ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് അമ്മ അറിയാൻ. നാൽപത് വർഷ ശേഷമാണ് അമ്മ അറിയാൻ കാന്‍സില്‍ എത്തുന്നത്. പ്രദർശനത്തിൻ്റെ ഭാഗമായി നടൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീന പോൾ എന്നിവർ ഫ്രാന്‍സിലെ കാനില്‍ എത്തിയിട്ടുണ്ട്.

കാലപ്പഴക്കം കൊണ്ട് സിനിമയുടെ ഒറിജിനൽ നെഗറ്റീവുകൾ നഷ്ടപ്പെട്ടു പോയിരുന്നു. തുടർന്ന് നാഷണൽ ഫിലിം ആർക്കൈവ്സില്‍ അവശേഷിച്ച പ്രിൻ്റുകൾ ഉപയോഗിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഒഡേസ കളക്ടീവുമായി ചേർന്ന് നടത്തിയ ശ്രമത്തില്‍ ചിത്രം 4 കെ ദൃശ്യമികവിൽ പുന:സൃഷ്ടിക്കുകയായിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റെസ്റ്റോർ ചെയ്ത് കാന്‍സിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ പ്രദർശിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാൻ. നേരത്തെ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, അരിഭം ശ്യാം ശർമ്മയുടെ ഇഷനൗ, ശ്യാം ബെനഗലിന്റെ മന്തൻ, സത്യജിത് റേയുടെ അരണ്യർ ദിൻ രാത്രി, സുമിത്ര പെരീസിന്റെ ഗെഹെനു ലാമായ് തുടങ്ങീ ചിത്രങ്ങൾ മുൻവർഷങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
ജോണ്‍ പോള്‍ സംവിധാനം ചെയ്ത ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴി ഒഡേസ കളക്റ്റീവിന്‍റെ ബാനറിലാണ് നിര്‍മ്മിച്ചത്. കുഞ്ഞുലക്ഷ്മി അമ്മ, ഹരിനാരായണന്‍, മാജി വെങ്കിടേഷ്, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയവരാണ് ജോയ് മാത്യുവിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചത്. ഡോക്യുമെന്‍ററി ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ ഔട്ട്ഡോര്‍ ദൃശ്യങ്ങള്‍ക്കും വലിയ ജനക്കൂട്ടം കടന്നുവരുന്ന ദൃശ്യങ്ങള്‍ക്കുമൊക്കെ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം വേണുവിന് ലഭിച്ചിരുന്നു. ഫിലിം സൊസൈറ്റികളിലൂടെയും ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്ര മേളകളിലൂടെയും സിനിമാപ്രേമികള്‍ പലവട്ടം കണ്ടിട്ടുള്ള ചിത്രമാണിത്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് അവഗണിക്കാനാവാത്ത വര്‍ക്ക് കൂടിയാണ് ഈ ജോണ്‍ എബ്രഹാം ചിത്രം.

