തിരുവനന്തപുരം: 'ഉപ്പും മുളകും' എന്ന പരമ്പരയിലെ 'ലെച്ചു' എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജൂഹി രുസ്തഗി. സീരിയലില്‍ 'ലെച്ചു' വിന്‍റെ വിവാഹം കഴിഞ്ഞത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതിന് പിന്നാലെ ജൂഹി യുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച സുഹൃത്ത് രോവിന്‍ ജോര്‍ജുമൊത്തുള്ള ചിത്രങ്ങളും വൈറലായിരുന്നു. ജൂഹി പ്രണയത്തിലാണെന്നും സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന ചര്‍ച്ചകളും പുരോഗമിക്കുയാണ്. ഇതിനിടെ സീരിയലില്‍ ഇനി തുടരില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ജൂഹിയുടെ തുറന്നു പറച്ചില്‍. 

'ഉപ്പും മുളകി'ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും ജൂഹി പറഞ്ഞു. 

Read More: ഭാമയുടെ വിവാഹ വിരുന്നില്‍ ശ്രദ്ധാകേന്ദ്രമായി സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‍നി

സിനിമയില്‍ നല്ല അവസരം കിട്ടിയില്‍ അഭിനയിക്കുമെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു. അഭിനയം പോലെ തന്നെ യാത്രകള്‍ ചെയ്യാനും ഇഷ്ടമാണ്. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും 'ലെച്ചു' വിന് നല്‍കിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ജൂഹി പറഞ്ഞു