ജൂനിയര്‍ എൻടിആറിന്റെ ദേവര എങ്ങനെയുണ്ടെന്നതിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ പുറത്ത്.

ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രമാണ് ദേവര. വൻ പ്രതികരണമാണ് ദേവര സിനിമയ്‍ക്ക് തിയറ്ററുകളില്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു വമ്പൻ ഹിറ്റാകാൻ ചിത്രത്തിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കൊരടാല ശിവയുടെ ദേവര എന്ന സിനിമ കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളിലെഴുതുന്നതും അങ്ങനെയാണ്.

ജൂനിയര്‍ എൻടിആറിന്റെ ഇൻട്രോ രാജ്യമെമ്പാടുമുള്ള തിയറ്ററുകളില്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മാസ് ഡയലോഗുകളും ചിത്രത്തിന്റെ ആകര്‍ഷണാകുന്നു. ഛായാഗ്രാഹകൻ രത്നവേലും ദേവരയുടെ ഓരോ രംഗവും മികവുറ്റതാക്കിയിരിക്കുന്നു. തിയറ്ററില്‍ ആവേശമുണ്ടാക്കുന്ന ദേവരയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…
Scroll to load tweet…

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ട്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് പ്രതിഫലമെന്ന് ദേവരയുടെ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക