ജൂനിയര്‍ എൻടിആറിന്റെ ആഗ്രഹം കേട്ട് താരത്തിന്റെ ആരാധകരും അമ്പരന്നിരിക്കുകയാണ്.

ജൂനിയര്‍ എൻടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദേവര. ദേവരയുടെ പ്രമോഷണിനിടെ ജൂനിയര്‍ എൻടിആര്‍ പറഞ്ഞ ആഗ്രഹമാണ് ചര്‍ച്ചയാകുന്നത്. ജൂനിയര്‍ എൻടിആര്‍ ഇഷ‍്‍ടപ്പെട്ട സംവിധായകൻ ആര് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകൻ വെട്രിമാരന്റെ ഒരു തമിഴ് ചിത്രം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് എന്ന് പറയുകയാണ് ജൂനിയര്‍ എൻടിആര്‍.

ജൂനിയര്‍ എൻടിആറിന്റെ ആഗ്രഹം നടക്കുമോയെന്നതിലാണ് സിനിമാ ആരാധകരുടെ ആകാംക്ഷ. ഞാൻ എന്റെ ഇഷ്‍ടപ്പെട്ട സംവിധായകനോട് ചോദിക്കുകയാണ്, വെട്രിമാരൻ സര്‍ ഒരു തമിഴ് സിനിമ ചെയ്യാം എന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആഗ്രഹം പ്രകടിപ്പിച്ചത്. അത് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യാമെന്നും പറഞ്ഞു ജൂനിയര്‍ എൻടിആര്‍. ജൂനിയര്‍ എൻടിആറിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് സിനിമ ആരാധകര്‍ ഏറ്റെടുത്തത്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. സംവിധാനം കൊരടാല ശിവയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: ഇങ്ങനെ വിജയ്‍ക്കല്ലാതെ മറ്റ് ഏത് താരത്തിന് ആകും?, തമിഴ്‍നാട്ടില്‍ പ്രകമ്പനം, അമ്പരന്ന് താരങ്ങള്‍, നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക