2025-ൽ, കാഴ്ചക്കാരെ വെറും വിനോദത്തിനപ്പുറം ചിന്തിപ്പിക്കുകയും, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്ത അഞ്ച് ഡ്രാമകളാണ് ഇപ്പോൾ ട്രെൻഡ് സെറ്ററുകൾ….

കൊറിയൻ ഡ്രാമകളുടെ ആരാധകക്കൂട്ടം ഇന്ത്യയിൽ, പ്രത്യേകിച്ച് യുവതലമുറക്കിടയിൽ, ഓരോ വർഷവും വളരുകയാണ്. 2025-ൽ, കാഴ്ചക്കാരെ വെറും വിനോദത്തിനപ്പുറം ചിന്തിപ്പിക്കുകയും, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്ത അഞ്ച് ഡ്രാമകളാണ് ഇപ്പോൾ ട്രെൻഡ് സെറ്ററുകൾ. പ്രമേയത്തിലെ വൈവിധ്യവും, കഥാപാത്രങ്ങളിലെ വ്യത്യസ്തതയും കൊണ്ട് ഈ അഞ്ച് സീരീസുകൾ ജെൻ സി-യുടെ "ബിൻജ്-വാച്ച്" ലിസ്റ്റിൽ ഒന്നാമതെത്തി. പ്രണയം, ഫാന്റസി, ത്രില്ലർ, റിയലിസം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി കെ-ഡ്രാമകളാണ് ഈ വർഷം തരംഗമായത്. 

ജെൻ സിയുടെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് കെ-ഡ്രാമകൾ 

1. ബോൺ അപ്പെറ്റിറ്റ്, യുവർ മജസ്റ്റി

വർഷത്തിന്റെ തുടക്കത്തിൽ തന്നെ തരംഗമായ ഈ ഫാന്റസി-റൊമാന്റിക് ചരിത്ര പരമ്പര, ജെൻ സി-യുടെ 'നമ്പർ വൺ' ചോയ്സായി മാറി. ഒരു ആധുനിക ഷെഫ് ജോസിയോൻ കാലഘട്ടത്തിൽ ടൈം ട്രാവൽ ചെയ്യുന്നതും, തന്റെ പാചക വൈദഗ്ധ്യം ഉപയോഗിച്ച് രാജകുടുംബത്തിൽ സ്വാധീനം ചെലുത്തുന്നതുമാണ് പ്രമേയം. 'യൂണ', 'ലീ ചായ് മിൻ' എന്നിവരുടെ തകർപ്പൻ കെമിസ്ട്രിയാണ് ഈ സീരീസിനെ സൂപ്പർ ഹിറ്റാക്കിയത്. ആകർഷകമായ വസ്ത്രധാരണം, ഫുഡി കൾച്ചർ, ടൈം ട്രാവൽ ഫാന്റസി എന്നി ഘടകങ്ങൾ ഈ ഡ്രാമയെ മികച്ചതാകുന്നു.

2. റെസിഡന്റ് പ്ലേബുക്ക്

മെഡിക്കൽ രംഗത്തെ കെ-ഡ്രാമകൾ എന്നും ജെൻ സി പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. യൂൾജെ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന നാല് ജെൻ സി ഇന്റേണുകളുടെ ജീവിതമാണ് ഈ സീരീസ് പറയുന്നത്. ജോലിയിലെ വെല്ലുവിളികളും, വ്യക്തിപരമായ ബന്ധങ്ങളിലെ പ്രശ്നങ്ങളും റിയലിസ്റ്റിക് ആയ രീതിയിൽ അവതരിപ്പിച്ചത് യുവാക്കൾക്കിടയിൽ വലിയ ചർച്ചയായി. റിയലിസ്റ്റിക് പ്രൊഫഷണൽ ലൈഫ്, ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ, വൈകാരിക നിമിഷങ്ങൾ എന്നിവയാണ് ഇതിൽ കൂടുതലും.

3. ടൈഫൂൺ ഫാമിലി

പ്രശസ്ത നടൻ ലീ ജുൻ-ഹോയുടെ തിരിച്ചു വരവ് സീരീസായ 'ടൈഫൂൺ ഫാമിലി', 2025-ലെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ വാരാന്ത്യ ഡ്രാമയായി മാറി. 1997-ലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഒരു കുടുംബ ബിസിനസ്സ് രക്ഷിക്കാൻ യുവാവ് നടത്തുന്ന പോരാട്ടമാണ് ഇതിലെ പ്രധാന വിഷയം. ശക്തമായ കുടുംബ ബന്ധങ്ങൾ, പ്രതിസന്ധികളെ മറികടക്കാനുള്ള പ്രചോദനം, ലീ ജുൻ-ഹോയുടെ പ്രകടനം എന്നിവ കൊണ്ട് ഇതൊരു മികച്ച ഡ്രാമയായി മാറി.

4. ദി ഡ്രീം ലൈഫ് ഓഫ് മിസ്റ്റർ കിം

സമൂഹത്തിലെ യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന 'slice-of-life' കോമഡികൾ ജെൻ സി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 25 വർഷമായി ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ ജോലി ചെയ്യുന്ന ഒരു വ്യക്തി, അപ്രതീക്ഷിതമായി പ്രതിസന്ധി നേരിടുകയും, തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നു. അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളാണ് ഈ ഡ്രാമയിലെ പ്രമേയം. റിയലിസ്റ്റിക് ആയ ഈ സീരീസ്, കരിയർ, ജീവിതം എന്നിവയെക്കുറിച്ച് പുത്തൻ ചിന്തകൾ നൽകുന്നു.

5. വുഡ് യൂ മാരി മീ?

വ്യാജ വിവാഹം എന്ന പ്രമേയത്തെ ഹൃദയസ്പർശിയായും നർമ്മത്തോടെയും അവതരിപ്പിക്കുന്ന റൊമാന്റിക് കോമഡി ഡ്രാമയാണ് 'വുഡ് യൂ മാരി മീ?'. നടൻ ചോയ് വൂ-ശിക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ പരമ്പര, പ്രണയവും ബിസിനസ്സും തമ്മിലുള്ള അതിർവരമ്പിനെ നർമ്മത്തോടെ അവതരിപ്പിക്കുന്നു. ഫാഷനബിൾ കോസ്റ്റ്യൂമുകൾ, ക്യൂട്ട് റൊമാൻസ്, ട്രെൻഡിംഗ് ട്രോപ്പ് എന്നിവയാണ് ഈ ഡ്രാമയെ വ്യത്യാസ്തമാക്കുന്നത്.

ഈ അഞ്ച് സീരീസുകൾക്ക് പുറമെ, ത്രില്ലറായ 'ദി മാനിപ്പുലേറ്റഡ്' , ചരിത്രപരമായ 'മൂൺ റിവർ' തുടങ്ങിയ പുതിയ ഡ്രാമകളും ജെൻ സി പ്രേക്ഷകർക്കിടയിലെ പ്രിയപ്പെട്ടവയാണ്. ജെൻ സി-യുടെ സജീവമായ സോഷ്യൽ മീഡിയ പങ്കാളിത്തമാണ് ഈ കെ-ഡ്രാമകളുടെയെല്ലാം ജനപ്രീതിക്ക് പ്രധാന കാരണം.