Asianet News MalayalamAsianet News Malayalam

കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകള്‍ക്ക് കൈത്താങ്ങുമായി 'കടുവ' അണിയറക്കാര്‍; 200 കുക്കറുകള്‍ കൈമാറി

പൃഥ്വിരാജും ഷാജി കൈലാസും ചേര്‍ന്നാണ് കുക്കറുകള്‍ കൈമാറിയത്

kaduva crew donates 200 cookers to koottickal and kokkayar panchayats
Author
Thiruvananthapuram, First Published Oct 29, 2021, 10:49 PM IST

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകള്‍ക്ക് കൈത്താങ്ങുമായി 'കടുവ' (Kaduva) സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇരുപഞ്ചായത്തുകള്‍ക്കുമായി 200 കുക്കറുകളാണ് നല്‍കിയത്. പൃഥ്വിരാജും (Prithviraj) ഷാജി കൈലാസും (Shaji Kailas) ചേര്‍ന്നാണ് കുക്കറുകള്‍ കൈമാറിയത്. കൂട്ടിക്കൽ പഞ്ചായത്തിനുവേണ്ടി 13-ാം വാർഡ് അംഗം മോഹനനും കൊക്കയാർ പഞ്ചായത്തിനുവേണ്ടി പ്രസിഡന്‍റ്  പ്രിയയും സഹായം ഏറ്റുവാങ്ങി. 

ബെന്‍സിലേറി 'കുറുവച്ചന്‍'; പൃഥ്വിരാജിന്‍റെ 'കടുവ' രണ്ടാം ഷെഡ്യൂള്‍ തുടങ്ങി

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 'കടുവ'യുടെ ചിത്രീകരണം ഷാജി കൈലാസ് 24നാണ് പുനരാരംഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'എലോണി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ടാംദിവസം ഷാജി കൈലാസ് പൃഥ്വി ചിത്രം പുനരാരംഭിക്കുകയായിരുന്നു. 18 ദിവസം കൊണ്ടാണ് എലോണ്‍ പാക്കപ്പ് ആയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. 

'എലോണി'ന് പാക്കപ്പ്; 18 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഷാജി കൈലാസ്

'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios