മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ജീവാംശമായി എന്നതടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന കലാകാരൻ. കൈലാസ് മേനോന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സിനിമകള്‍ കണ്ടും പഴയ വീഡിയോകള്‍ ഷെയര്‍ ചെയ്‍തുമൊക്കെയാണ് സമയം ചെലവഴിക്കുന്നത് എന്നാണ് കൈലാസ് മേനോന്റെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. മകൗ
 ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്."

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ബംജീ ജംപിംഗ് ആണ്  മകൗ ടവറില്‍ നിന്നുള്ളത്.  764 അടി ഉയരത്തില്‍ നിന്നാണ് ചാടുന്നത്. കൈലാസ് മേനോന്റെ വീഡിയോയ്‍ക്ക് അമ്പരപ്പോടെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. പേടിച്ചുപോകുന്നുവെന്നാണ് എല്ലാവരും പറയുന്നത്. വളരെ വലിയ ഉയരത്തില്‍ നിന്ന് ഒരു എയര്‍ബാഗിലേക്ക് ആണ് വീഴുക. പക്ഷേ കണ്ടുനില്‍ക്കുന്നവര്‍ പേടിച്ചുപോകുന്ന തരത്തിലുള്ളതാണ് ചാട്ടം.