തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള ഇരുവരും ആദ്യമായി കര്‍വ ചൗത് ആഘോഷിക്കുന്നതിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാജലും ഗൗതമും ഹെന്നയിടുന്നതാണ് ഫോട്ടോയിലുള്ളത്.

ഭര്‍ത്താവിന്റെ നന്മയ്‍ക്കായി ഉത്തരേന്ത്യൻ സ്‍ത്രീകള്‍ ആചരിക്കുന്ന ചടങ്ങാണ് കര്‍വ ചൗത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ വന്ന കര്‍വ ചൌത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കാജല്‍. ഗൗതമും കാജലും ഹെന്നയിടുന്നതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാജല്‍ തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോകളാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും കര്‍വ ചൌത് ആഘോഷത്തിനായി നവ ദമ്പതിമാര്‍ക്ക് ഒപ്പമുണ്ട്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കാജലിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.