കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

തെന്നിന്ത്യയിലെ വിജയ നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍ (Kajal Agarwal). കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

View post on Instagram

ഹിന്ദിയില്‍ ആണ് ഉമയെന്ന ചിത്രം എത്തുക. ടതാഗത ആണ് ഉമയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടിന്നു ആനന്ദ്, മേഘ്‍ന മാലിക്, ഹര്‍ഷ ഛായ, ഗൗരവ് ശര്‍മ, ശ്രിസ്വര, അയോഷി, കിയാൻ ശര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉമയില്‍ കാജല്‍ അഗര്‍വാളിന് ഒപ്പം അഭിനയിക്കുന്നു. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അവിശേക് ഘോഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കാജല്‍ അഗര്‍വാള്‍ നായികയായ ചിത്രം ആചാര്യയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ചിരഞ്‍ജീവി ആണ് ആചാര്യയെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ദ ഗോസ്റ്റെന്ന തെലുങ്ക് ചിത്രവും കാജല്‍ അഗര്‍വാളിന്റേതായി ഷൂട്ടിംഗ് ചെയ്യുന്നുണ്ട്. കാജല്‍ അഗര്‍വാളിന് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഇവ.