തെന്നിന്ത്യയിലെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ ഒരു ഫോട്ടോ ചര്‍ച്ചയാകുകയാണ്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒരു മെഴുക് മ്യൂസിയത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്.

സിംഗപ്പൂരില്‍ ഉള്ള മെഴുക് മ്യൂസിയത്തിലാണ് ഗൌതം കിച്‍ലുവും കാജല്‍ അഗര്‍വാളും എത്തിയത്. മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാളിന്റെ മെഴുക് പ്രതിമ അവിടെ ഇടംപിടിച്ചു. ഉദ്ഘാടനത്തിന് മുമ്പേ മെഴുക് പ്രതിമ കാണാൻ ഗൗതം കിച്‍ലുവിനെയും കാജല്‍ അഗര്‍വാളിനെയും ക്ഷണിച്ചിരുന്നു. അന്ന് എടുത്ത ഫോട്ടോയാണ് കാജല്‍ അഗര്‍വാള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തനിക്ക് മാത്രമായിട്ടുള്ളത് ഇഷ്‍ടപ്പെടുന്നുവെന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്.

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിന് പോയപ്പോള്‍ കാജല്‍ അഗര്‍വാള്‍ എടുത്ത ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ചിരഞ്‍ജീവി നായകനായ ആചാര്യ എന്ന സിനിമയില്‍ നായികയാണ് കാജല്‍ അഗര്‍വാള്‍.