തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഗൗതം കിച്‍ലുവാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

മാലദ്വീപിലാണ് കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഹണിമൂണ്‍. ഗൗതം കിച്‍ലുവെടുത്ത കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. നീലക്കടലിന്റെ മനോഹാരിതയില്‍ കാജല്‍ നില്‍ക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. നേരത്തെ ചുവന്ന വസ്‍ത്രമണിഞ്ഞ കാജല്‍ അഗര്‍വാളിന്റെ ഫോട്ടോയും ശ്രദ്ധേയമായിരുന്നു. കാജല്‍ അഗര്‍വാള്‍ തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നത്. പുതിയ ഫോട്ടോയില്‍ മാലദ്വീപിന്റെ സൗന്ദര്യം കാണാം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും വിവാഹത്തില്‍ പങ്കെടുത്തത്.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ അഗര്‍വാള്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.