ഹിന്ദി സിനിമ ലോകത്ത് ഏറ്റവും കുടുതല്‍ ആരാധകരുള്ള താര ദമ്പതിമാരില്‍പെട്ടവരാണ് അജയ്‍ ദേവ്‍ഗണും കാജോളും. ഇരുവരുടെയും മകള്‍ നൈസയ്‍ക്കും ആരാധകര്‍ കുറവല്ല. നൈസയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നൈസ സിനിമയിലേക്ക് എത്തുമോയെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. നൈസ നായികയാകുന്നുവെന്ന് വാര്‍ത്തകളും അഭ്യൂഹങ്ങളായി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ ഉത്തരവുമായി എത്തിയിരിക്കുകയാണ് കാജോള്‍.

ആസ്‍ക് മി നത്തിംഗ് എന്ന, സാമൂഹ്യ മാധ്യമത്തിലെ പ്രോഗ്രാമിനിടെയായിരുന്നു കാജോളിനോട് ആരാധകര്‍ മകളെ കുറിച്ച് ചോദിച്ചത്. മകള്‍ നൈസയെ അഭിനയ രംഗത്ത് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ആയിരുന്നു ചോദ്യം. ഇല്ല എന്ന് കാജോള്‍ ഉത്തരവും പറഞ്ഞു. മകള്‍ക്ക് എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്ലസ് ടു പാസാകാനാണ് ആഗ്രഹം എന്നായിരുന്നു കാജോളിന്റെ മറുപടി. നൈസയുടെ ഫോട്ടോകള്‍ക്കായി പാപ്പരാസികള്‍ കാത്തുനില്‍ക്കാറുണ്ട്. ഇതിനെതിരെ അജയ് ദേവ്ഗണ്‍ ഒരിക്കല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. താനും ഭാര്യയും താരങ്ങളാണ്. അതുകൊണ്ട് തങ്ങളുടെ കാര്യങ്ങള്‍ പൊതുവായിട്ട് അറിയാം. സിനിമയുമായി ബന്ധമില്ലാത്ത മകളെയൊക്കെ എന്തിന് വാര്‍ത്തകളിലേക്ക് വലിച്ചിഴയ്‍ക്കുന്നുവെന്നായിരുന്നു എന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്.