മലയാളത്തില്‍ വാര്‍ത്തകളില്‍ ഇതിനകം തന്നെ നിറഞ്ഞ സിനിമകളാണ് കാളിദാസ് ജയറാമിന്റെതായി റിലീസ് ചെയ്യാനുള്ളത്. ഇപ്പോഴിതാ കിടിലൻ ക്യാപ്ഷനുമായി ആരാധകര്‍ക്കായി ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കാളിദാസ് ജയറാം.

സ്വന്തം ചിന്തകളല്ലാതെ  നിങ്ങളെ കുഴപ്പത്തിലാക്കാൻ മറ്റൊന്നിന് ആകില്ല എന്നാണ് മാസ്‍ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കാനെന്നതുപോലെ കാളിദാസ് ജയറാം ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. മാസ്‍ക് ധരിച്ച ഫോട്ടോയും കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റെതായി ഉടൻ പ്രദര്‍ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം. ജാക്ക് ആൻഡ് ജില്‍ എന്ന സിനിമയിലാണ് കാളിദാസ് ജയറാം അഭിനയിച്ചിരിക്കുന്നത്. ജയരാജ് സംവിധാനം ചെയ്യുന്ന ബാക് പാക്കേഴ്‍സ് എന്ന സിനിമയാണ് കാളിദാസ് ജയറാം നായകനാകുന്ന മറ്റൊരു സിനിമ. കാളിദാസ് ജയറാമിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടതാകും ചിത്രത്തിലേത്. ക്യാൻസര്‍ രോഗ ബാധിതനായിട്ടുള്ള ഒരു കഥാപാത്രമാണ് സിനിമയിലേത് എന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.