മലയാളിയുടെ പ്രിയ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ അഭിനയരംഗത്ത് സജീവമാകുകയാണ്. ഹെലോ എന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശൻ ആദ്യമായി നായികയായി എത്തിയത്. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രവും തെലുങ്കാണ്. കല്യാണി പ്രിയദര്‍ശൻ അഭിനയിച്ച രണരംഗം എന്ന സിനിമയ്‍ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇനി തമിഴില്‍ കയ്യടി നേടാൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്‍ശൻ.

ഹീറോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശൻ തമിഴകത്ത് എത്തുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകൻ. പി എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും ഹീറോ. ഹിന്ദി നടൻ അഭയ് ഡിയോള്‍ ആണ് വില്ലൻ.  കല്യാണി പ്രിയദര്‍ശൻ മോഹൻലാല്‍ ചിത്രമായ മരയ‍്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണിയുടെ അച്ഛൻ കൂടിയായ പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.