'പൊന്നിയിൻ സെല്‍വൻ' വേദിയില്‍ വെച്ചായിരുന്നു എസ് ഷങ്കര്‍ 'ഇന്ത്യൻ 2'വിന്റെ അപ്‍ഡേറ്റ് നല്‍കിയത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസൻ ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ്. ഇത്. പല കാരണങ്ങളാല്‍ കുറെക്കാലമായി നിര്‍ത്തിവെച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു വീണ്ടും തുടങ്ങിയത്. ഇപ്പോഴിതാ 'ഇന്ത്യൻ 2'വിന്റെ വലിയൊരു അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് എസ് ഷങ്കര്‍.
'ഇന്ത്യൻ 2'വിന്റെ ഒരു ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ്. അടുത്ത ഷെഡ്യൂള്‍ ഈ മാസം മൂന്നാം ആഴ്ചയോടെ തുടങ്ങും. കമല്‍ സര്‍ അതില്‍ ജോയിൻ ചെയ്യും എന്നുമാണ് എസ് ഷങ്കര്‍ അറിയിച്ചത്. 'പൊന്നിയിൻ സെല്‍വൻ' ട്രെയിലര്‍- ഓഡിയോ ലോഞ്ചിനിടെയായിരുന്നു എസ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.
ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'വിക്രം' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് കമല്‍ഹാസൻ ഇപ്പോള്‍. കൊവിഡിന് ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ്, കാളിദാസ് ജയറാം, നരേയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.
Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'
