സിനിമകളുടെയും രാഷ്‍ട്രീയത്തിന്റെയുമൊക്കെ തിരക്കിലായിരുന്നു കുറേ വര്‍ഷങ്ങളായി കമല്‍ഹാസൻ. കാലില്‍ ഇട്ടിരുന്ന കമ്പി അടുത്തിടെയാണ് ശസ്‍ത്രക്രിയ ചെയ്‍ത് മാറ്റിയത്. ചെറിയ ശസ്‍ത്രക്രിയായിരുന്നു കമല്‍ഹാസന് നടത്തിയത്. ഇപ്പോള്‍ ആരോഗ്യത്തോടെ കമല്‍ഹാസൻ വീട്ടില്‍ തിരിച്ചുവന്നതിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്.

അഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് കമല്‍ഹാസൻ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. കമല്‍ഹാസനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പ്രാര്‍ഥിച്ച ആരാധകര്‍ക്കും മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രൻ നന്ദി പറഞ്ഞു.  2016ല്‍ ചെന്നൈ ഓഫീസില്‍ വെച്ച് വീണതിനെ തുടര്‍ന്ന് കമല്‍ഹാസന് ശസ്‍ത്രക്രിയ നടത്തിയിരുന്നു. അന്നു കാലിന് ഇട്ട കമ്പിയാണ് നീക്കം ചെയ്‍തത്.