ബോക്സോഫീസ് ദുരന്തമായി 'തേജസ്': രക്ഷപ്പെടുത്താന്‍ യോഗിക്ക് സ്പെഷ്യല്‍ ഷോ നടത്തി കങ്കണ
തന്‍റെ എക്സ് അക്കൌണ്ടില്‍ യോഗി ആദിത്യനാഥ് ചിത്രത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. തേജസിന്‍റെ അവസാന രംഗങ്ങള്‍ കണ്ണീര് അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് യുപി മുഖ്യമന്ത്രി പറയുന്നത്.

മുംബൈ: കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ഒക്ടോബര്‍ 27നാണ് തീയറ്ററുകളില്‍ റിലീസായത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസ് ദുരന്തം എന്നാണ് ചിത്രത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. മണ്‍ഡേ ടെസ്റ്റിലും കങ്കണയുടെ ഇന്ത്യന്‍ എയര്‍ഫോഴ്സ പൈലറ്റായുള്ള ആക്ഷന്‍ ചിത്രം എട്ടുനിലയില്‍ പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു കോടിയില്‍ താഴെയാണ് കങ്കണ ചിത്രം തിങ്കളാഴ്ച നേടിയത്.
ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 50 ലക്ഷമാണ് ചിത്രം നേടിയത്. ഇതോടെ ചിത്രത്തിന്‍റെ കളക്ഷന്‍ 4.25 കോടിയായി. അതേ സമയം ചിത്രം വലിയതോതില്‍ തിരിച്ചടി നേരിടുന്നതിനാല്‍ കഴിഞ്ഞ ദിവസം എല്ലാവരും ചിത്രം കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് ഞായറാഴ്ച കങ്കണ തന്നെ വീഡിയോ ഇറക്കിയിരുന്നു. എന്നാല്‍ അതും ഫലിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേ സമയം ചിത്രത്തിനെ വീണ്ടും ഉയര്‍ത്തികൊണ്ടുവരാന്‍ തിരക്കിട്ട ശ്രമത്തിലാണ് അണിയറക്കാര്‍. അതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി ചൊവ്വാഴ്ച തേജസിന്‍റെ പ്രത്യേക ഷോ നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിനിയും ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. കങ്കണ അടക്കം ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം സന്നിഹിതരായിരുന്നു. ലഖ്നൌവിലെ ലോക് ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു സിനിമ പ്രദര്‍ശനം.
തന്‍റെ എക്സ് അക്കൌണ്ടില്‍ യോഗി ആദിത്യനാഥ് ചിത്രത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. തേജസിന്‍റെ അവസാന രംഗത്തെ ഡയലോഗ് കേട്ടപ്പോള്‍ കണ്ണീര് അടയ്ക്കാന്‍ യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്നാണ് യോഗിക്ക് നന്ദി പറഞ്ഞ് കങ്കണ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റില്‍ പറയുന്നത്.
അതേ സമയം നേരത്തെ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂവില്‍ കങ്കണ തന്‍റെ എക്സ് അക്കൌണ്ടില്‍ നടത്തുന്ന ട്വിറ്റുകള്‍ കോടികള്‍ മുടക്കി പടമായി പിടിച്ചതാണ് തേജസ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. അതേ സമയം കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.
'തേജസിന്' ക്രാഷ് ലാന്‍റിംഗ്: ബോക്സോഫീസില്‍ മൂക്കുംകുത്തി വീണ് കങ്കണ.!
'കങ്കണയോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ പോയി സല്‍മാന്‍ ദയനീയമായി പരാജയപ്പെട്ടു': വീഡിയോ വൈറലായി