മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് സിനിമയ്ക്കും കങ്കണയ്ക്കുമെതിരെ ട്വിറ്ററില്‍ ഉയരുന്ന കമന്‍റുകള്‍. 

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. 

മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് സിനിമയ്ക്കും കങ്കണയ്ക്കുമെതിരെ ട്വിറ്ററില്‍ ഉയരുന്ന കമന്‍റുകള്‍. കൃത്രിമമായി തോനുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ ഒരു കിലോ മേക്കപ്പ് എന്നാണ് ചിലര്‍ പരിഹസിക്കുന്നത്. ദുരന്തമെന്ന് വേറെ ചിലരും പ്രതികരിച്ചിരിക്കുന്നു. കങ്കണയ്ക്ക് ജയലളിതയുമായി യാതൊരു സാമ്യവുമില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്. 

Scroll to load tweet…
Scroll to load tweet…

എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. എംജിആറിന്‍റെ വേഷത്തിലെത്തുന്നത് അരവിന്ദ് സാമിയാണ്. അതേസമയം സിനിമയിലെ താരറാണിയിൽ നിന്നും തമിഴ്നാടിന്റെ തലൈവിയായി വളർന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തിന് വേണ്ടി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ. ആർ വിജയേന്ദ്രയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

Scroll to load tweet…