റസ്‌നീഷ് ഗായി സംവിധാനം ചെയ്യുന്ന ധാക്കഡാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം.
ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ റണൗട്ട്(kangana ranaut). പ്രേക്ഷകരുടെ പ്രിയത്തോടൊപ്പം തന്നെ വിമർശനങ്ങളും താരത്തിന് പലപ്പോഴും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ സിനിമാ അഭിനയത്തിന്റെ കാര്യമാകുമ്പോൾ ഇത്തരം വിമർശനങ്ങൾ പ്രേക്ഷകർ കാര്യമാക്കാറുമില്ല. പുതിയൊരു ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയാകാൻ കങ്കണ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ദിരാഗാന്ധിയുമായി തനിക്ക് സാമ്യമുണ്ടെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് കങ്കണ.
‘എന്റെ കഥാപാത്രങ്ങളുമായി എനിക്ക് ഒരു ആത്മബന്ധമുണ്ടാകാറുണ്ട്. അവരുമായി എനിക്ക് സാമ്യങ്ങളുമുണ്ടാവാറുമുണ്ട്. എന്നെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. അങ്ങനെയാവുന്നത് ഒരു വിശ്വാസമാണ്. ഇത്രയധികം കഥാപാത്രങ്ങളുമായി സാമ്യമുണ്ടാവുക എന്നത് അസാധ്യമാണെന്ന് പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുമായി സാമ്യമുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്,’ കങ്കണ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
Read Also: Kangana Ranaut : 'അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളും'; കങ്കണ
റസ്‌നീഷ് ഗായി സംവിധാനം ചെയ്യുന്ന ധാക്കഡാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അഗ്നി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ താരം എത്തുമെന്ന വാർത്തകളാണ് മുമ്പ് വന്നിരുന്നത്.
Hindi Row : സംസ്കൃതമാണ് ദേശീയ ഭാഷയാക്കേണ്ടത്; 'ഹിന്ദി' വിവാദത്തില്‍ കങ്കണ
കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സുഹൃത്തുകൂടിയായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കല്‍ ഡ്രാമക്കായി ഒരുങ്ങുകയാണെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥയെഴുതുകയാണെന്നും ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമാകില്ല സിനിമയെന്നും കങ്കണയുടെ ഓഫീസ് ഇറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രസ്ഥാവനയില്‍ കങ്കണ പറഞ്ഞിരുന്നു.
1.15 കോടിയുടെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി നിവിന്‍ പോളി
ടൊയോട്ടയുടെ 7 സീറ്റര്‍ ലക്ഷ്വറി എംയുവി വെല്‍ഫയര്‍ (Toyota Vellfire) സ്വന്തമാക്കി നിവിന്‍ പോളി (Nivin Pauly). എക്സ് ഷോറൂം വില 90.80 ലക്ഷവും ടാസ്ക് ഉള്‍പ്പെടെ 1.15 കോടി വിലയും വരുന്ന വാഹനമാണ് ഇത്. സിനിമാതാരങ്ങള്‍ക്കിടയില്‍ സമീപകാലത്ത് ട്രെന്‍ഡ് ആയ വാഹനവുമാണ് ഇത്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, തെലുങ്കില്‍ നാഗാര്‍ജുന, പ്രഭാസ്, ബോളിവുഡില്‍ ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ ഈ വാഹനം സ്വന്തമായുണ്ട്.
മെറൂണ്‍ ബ്ലാക്ക് നിറത്തിലുള്ള വെല്‍ഫയറാണ് നിവിന്‍ പോളിയുടേത്. പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് ഫുട് റെസ്റ്റ് സംവിധാനമുള്ള വെന്‍റിലേറ്റഡ് സീറ്റുകള്‍, ആംബിയന്‍റ് ലൈറ്റിംഗ്, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍റര്‍ടെയ്‍മെന്‍റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് വീലുകള്‍, ലെതര്‍ ഇന്‍റീരിയ എന്നിവയൊക്കെ വെല്‍ഫയറിന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രം.
ബോക്സി ഡിസൈനിലുള്ള കാറിന്‍റെ എന്‍ജിനിലേക്ക് എത്തിയാല്‍ 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന്. 115 എച്ച് പി കരുത്തും 198 എന്‍ എം ടോര്‍ക്കുമുണ്ട് ഇതിന്. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന വെല്‍ഫയറിന്‍റെ ഒരു വേരിയന്‍റ് മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്. മിനി കൂപ്പര്‍ എസ്, ഫോക്സ് വാഗണ്‍ പോളോ ജിടി, ഓഡി എ 6 എന്നിവയൊക്കെ നിവിന്‍ പോളിക്ക് സ്വന്തമായുണ്ട്.
