മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കനിഹ. ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടി. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് കനിഹ. തന്റെ പഴയൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കനിഹ.  വിദ്യാഭ്യാസ കാലത്തെ ഐഡികാര്‍ഡ് കനിഹ ഷെയര്‍ ചെയ്‍തത് ആരാധകര്‍ സ്വീകരിക്കുകയാണ്. ഒട്ടേറെപ്പേരാണ് ഫോട്ടോയ്‍ക്ക് ലൈക്ക് ചെയ്‍തിരിക്കുന്നത്.

എന്നെ കാണാൻ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. അതെ എന്റെ പേര് ദിവ്യയെന്നാണ് എന്നും കനിഹ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ന്നതാണെന്നും കനിഹ എഴുതിയിരിക്കുന്നു. മാമാങ്കം എന്ന മലയാള സിനിമയിലാണ് കനിഹ അടുത്തതായി അഭിനയിക്കുന്നത്.