മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. 

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയിൽ ഭാ​ഗമാകാൻ കന്നഡയിലെ സൂപ്പർ താരം രാജ്‍ ബി ഷെട്ടി. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് ബി ഷെട്ടിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. 

'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കന്നഡ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ നടനും ഫിലിം മേക്കറുമായ രാജ് ബി ഷെട്ടി. ടോബി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളെ അമ്പരപ്പിച്ച രാജ് ബി ഷെട്ടി മമ്മൂട്ടിക്ക് ഒപ്പം എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. 'രുധിരം' എന്ന അപര്‍ണ ബാലമുരളി ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രമൊരു ആക്ഷന്‍ കോമഡിയാണെന്ന് അടുത്തിടെ നടന്ന അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ വ്യക്തമാക്കിയിരുന്നു. ടോളിവുഡ് താരം സുനിലും ടര്‍ബോയില്‍ ഭാഗമാകുന്നുണ്ട്. 

ഷാരൂഖും സൽമാനും അല്ല; രജനികാന്ത് സമീപത്തെ ഇല്ല, രാജ്യത്തെ ജനപ്രിയ താരങ്ങളിൽ ഒന്നാമൻ ഈ സൂപ്പർ താരം

നൂറ് ദിവസത്തെ ചിത്രീകരണമാണ് ടര്‍ബോയ്ക്ക് ഉള്ളത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..