ഷാരൂഖും സൽമാനും അല്ല; രജനികാന്ത് സമീപത്തെ ഇല്ല, രാജ്യത്തെ ജനപ്രിയ താരങ്ങളിൽ ഒന്നാമൻ ഈ സൂപ്പർ താരം
ഓരോ വർഷവും മാസവും ജനപ്രിയ താരങ്ങളുടെ ലിസ്റ്റുകൾ മാറിമറിഞ്ഞ് വരാറുണ്ട്.

ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലുമൊക്കെ സിനിമാ താരങ്ങളുടെ ആരാധകർ ആയിരിക്കും. അത് അവനവന്റെ ഭാഷാ സിനിമകളിലെ താരങ്ങളും ആകാം ഇതര ഭാഷാ നടന്മാരും ആകാം. കലയ്ക്ക് ഭാഷയുടെ അതിർവരമ്പ് ഇല്ലെന്ന് പറയുന്നതിൽ ഏറ്റവും വലിയ ഉദാഹരണവുമാണ് ഇത്തരം ആരാധകർ. അതുകൊണ്ട് തന്നെ ജനപ്രീതിയിൽ മുന്നിലുള്ള താരങ്ങൾ ആരാണെന്ന് അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും കൗതുകം ലേശം കൂടുതൽ ആണ്. ഓരോ വർഷവും മാസവും ജനപ്രിയ താരങ്ങളുടെ ലിസ്റ്റുകൾ മാറിമറിഞ്ഞ് വരാറുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ്.
ഒക്ടോബർ മാസത്തെ കണക്കാണ് ഇപ്പോൾ ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, വിജയ്, അക്ഷയ് കുമാർ തുടങ്ങി ഇന്ത്യയിലെ മുൻനിര താരങ്ങൾ സിനിമയിൽ ഉണ്ട്. എന്നാൽ ഇവരിൽ ഒന്നാമൻ ആരാണ് എന്ന് നോക്കാം. രാജ്യത്തെ പത്ത് ജനപ്രിയ താരങ്ങളാണ് പട്ടികയിൽ ഉള്ളത്. ഇതിൽ പത്താമൻ തെലുങ്ക് നടനായ മഹേഷ് ബാബു ആണ്.
ഒൻപതാം സ്ഥാനത്ത് നടൻ സൂര്യ ആണ്. കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് നടന്റേതായി ഇനി വരാനിരിക്കുന്നത്. അല്ലു അർജുൻ ആണ് എട്ടാം സ്ഥാനത്ത്. ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇനി അല്ലുവിന്റേതായി വരാനിരിക്കുന്നത്. ജൂനിയൻ എൻടിആർ, അജിത്ത് കുമാർ, അക്ഷയ് കുമാർ എന്നിവരാണ് യഥാക്രമം ഏഴ് മുതൽ അഞ്ച് വരെ ഉള്ളത്.
നാലാം സ്ഥാനം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ആണ്. ടൈഗർ 3 ആണ് നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പ്രഭാസ് ആണ് നാലാം സ്ഥാനത്ത്. ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആർജിച്ചെടുത്ത താരപദവി പ്രഭാസിനെ ഇപ്പോഴും തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാണ്. രണ്ടാം സ്ഥാനത്ത് കിംഗ് ഖാൻ ഷാരൂഖ് ആണ്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ജവാൻ, പഠാൻ എന്നീ ഷാരൂഖ് സിനിമകൾ വൻ പ്രേക്ഷക പ്രിയവും ബോക്സ് ഓഫീസ് തരംഗവും തീർത്തിരുന്നു. ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഒരു തെന്നിന്ത്യൻ സൂപ്പർ താരമാണ്. മറ്റാരുമല്ല ദളപതി വിജയ് തന്നെ. ലിയോ എന്ന സിനിമയാണ് തന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
'ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്' എന്ന് സീമ ജി നായർ, വിമർശന കമന്റുകൾ, തക്കതായ മറുപടിയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..