പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച നടൻ രമേഷ് പിഷാരടിക്ക് അഭിനന്ദന പ്രവാഹമാണ്. അദ്ദേഹത്തിന്റെ വിജയത്തിൽ സഹപ്രവർത്തകനായ നടൻ കണ്ണൻ സാഗർ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.

ത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി മത്സരാർത്ഥിയായിരുന്നു രമേശ് പിഷാരടി. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ശോഭാ സുരേന്ദ്രനെ കടത്തിവെട്ടി പാലക്കാട് വിജയിച്ച് മുന്നേറാൻ പിഷാരടിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന്റെ ആഹ്ലാദത്തിലാണ് മലയാള സിനിമയും. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടക്കുന്ന വേളയിലായിരുന്നു ഹൃദയത്തിൽ ബ്ലോക്കുണ്ടായിരുന്ന നടൻ കണ്ണൻ സാ​ഗറിനെ സഹായിക്കാൻ പിഷാരടി എത്തുന്നത്. പ്രചരണ ചൂടിലും തിരക്കിലും തന്റെ സഹപ്രവർത്തകനെ അദ്ദേഹം ചേർത്ത് നിർത്തുകയും മമ്മൂട്ടിയെ ഇതിൽ ഇടപെടുത്തുകയുമായിരുന്നു. ഇപ്പോഴിതാ എംഎൽഎ ആയി നിൽക്കുന്ന രമേഷ് പിഷാരടിയെ കുറിച്ച് കണ്ണൻ സാദ​ഗർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നു.

"ശാരീരിക അസ്വസ്ഥത തോന്നിയപ്പോഴാണ് ആശുപത്രിയിൽ പോയതും രോഗവിവരങ്ങൾ കേട്ട് ഡോക്ടർ രക്തം പരിശോധിക്കാൻ നിർദ്ദേശിച്ചതും, പിന്നെ എക്കോയും സ്കാനും എക്സ്റേയും ഒക്കെ എടുപ്പിച്ചു വിശദപരിശോധനക്ക് ഞാൻ പാത്രമാകേണ്ടിവന്നു ഹൃദയത്തിന് ബ്ലോക്ക് കാണിക്കുന്നുണ്ട് രണ്ട് ദിവസം കഴിഞ്ഞു പിന്നേയും ചെല്ലാൻ പറഞ്ഞു അങ്ങനെ പരിശോധനകൾ നീളുന്നു ബ്ലോക്ക് എത്രയെന്നറിയണമെങ്കിൽ ആന്റിയോഗ്രാം ചെയ്യണം ഡേറ്റ് കുറിച്ച് അതും ചെയ്തു അതിന്റെ CD യും കയ്യിൽ തന്നു ഇവിടുന്നു അൽപ്പം വലിയ ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഒരു കുറിപ്പും തരാം ഓപ്പറേഷൻ ചാർജ്ജും മറ്റ് ചിലവുകളും അവര് പറയും പിന്നെ വെച്ചുകൊണ്ടിരിക്കണ്ടാ ഉടനേ ചെയ്താൽ നല്ലതാണ്, ആശങ്കയുടെ നിഴലിലായിരുന്ന എനിക്ക് വെളിച്ചമായത് രമേഷ് പിഷാരടിയുടെ ഒരൊറ്റ ഇടപെടലാണ്. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും എന്റെ സങ്കടം കേൾക്കാനും മമ്മൂക്ക ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ചികിത്സ ഉറപ്പാക്കാനും അദ്ദേഹം കാണിച്ച ആ മനസ്സ്. അത് വലിയൊരു സ്നേഹമാണ്. രാഷ്ട്രീയത്തിന് അപ്പുറം മനുഷ്യത്വമുള്ള ഒരു ജനപ്രതിനിധിയെയാണ് പാലക്കാടിന് ലഭിച്ചിരിക്കുന്നത്. ആരേയും വേദനിപ്പിക്കാത്ത, എല്ലാവരെയും ചേർത്തുപിടിക്കുന്ന താങ്കളുടെ ഈ വിജയം ഞങ്ങളുടെയും വിജയമാണ്. സ്നേഹാദരങ്ങളോടെ വിജയാശംസകൾ", എന്ന് കണ്ണൻ സാ​ഗർ പറയുന്നു.

"ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആളായി, കലാപ്രസ്ഥാനങ്ങളേയും അതിലെ കലാകാരന്മാരുടെ പ്രയാസങ്ങളേയും കഷ്ടതകളേയും അവതരണ വേദികളുടെ കുറവുകളേയും അവർ അനുഭവിക്കുന്നതും പറയാൻ മടിക്കുന്നതുമായ കാര്യങ്ങൾക്ക് ഒരു കൈത്താങ്ങിന് കൂടെനിൽക്കുകയും ബഹുമുഖ പ്രതിഭാധനന്മാരായ കലാകാരന്മാരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാൻ അതിന് ഒരുപരിഹാരം കാണാനും വിശ്വസ്തനായ ഒരു സോദരനെ ജനങ്ങൾ തന്നിരിക്കുന്നു ഒരുപാട് നന്ദി, എല്ലാത്തരം കലാകാരന്മാർക്കും പ്രസ്ഥാനങ്ങൾക്കും അടുത്തറിയുന്ന ‘MAA‘ യുടെ പ്രിയ രമേഷ് പിഷാരടി, അങ്ങേക്ക് ആദരവോടെ അഭിനന്ദനങ്ങൾ", എന്നും കണ്ണൻ സാ​ഗർ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming