കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ചിത്രമാണ് കാന്താര. 

ഖ്യാന രീതി കൊണ്ടും പറഞ്ഞ വിഷയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബോളിവുഡിൽ അടക്കം ചിത്രം പ്രശംസ ഏറ്റുവാങ്ങി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ കാന്താര വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തിൽ പൊലിഞ്ഞ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്പെഷ്യൽ സ്ക്രീനിം​ഗ്. 

സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റിഷഭ് ഷെട്ടി ജനീവയിൽ എത്തിയിട്ടുണ്ടെന്നും റിലീസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 17ലെ സ്ക്രീനിംഗിന് ശേഷം, യുഎൻ നയതന്ത്രജ്ഞർക്കൊപ്പം അത്താഴ വിരുന്നിൽ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്. 

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സംവിധായകനായും നായകനായും റിഷഭ് ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. പ്രേക്ഷക നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കാന്താരയ്ക്ക് സാധിച്ചിരുന്നു. 

Kantara Trailer (Telugu) | Rishab Shetty | Vijay Kiragandur | Hombale Films | 15 Oct 2022 Release

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 

തീ പാറിക്കാൻ 'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്'; ബി​ഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു